നല്ല ഉറക്കത്തിന് സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

17 July 2024

Abdul basith

നല്ല ഉറക്കം നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നന്നായി ഉറങ്ങിയതിന് ശേഷം പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ ഒരു പ്രത്യേക ഊർജമാണ് ലഭിക്കുക.

നല്ല ഉറക്കം

എന്നാൽ നമ്മളിൽ പലർക്കും നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ഉറക്കം ശരിയാവാൻ ചില മാർഗങ്ങളുണ്ട്. ഇതാ നല്ല ഉറക്കത്തിന് സഹായിക്കുന്ന ചില പാനീയങ്ങൾ.

ഉറക്കമില്ലായ്മ

അതെ, ഉറങ്ങുന്നതിന് മുൻപ് ചൂടുപാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ചെറുപ്പത്തിൽ മാതാപിതാക്കൾ പാല് നൽകുന്നതിനുപിന്നിൽ ഇങ്ങനെയുമൊരു കാര്യമുണ്ട്.

ചൂടുപാൽ

മഗ്നീഷ്യവും പൊട്ടാസ്യവും ഏറെ അടങ്ങിയിട്ടുള്ള തേങ്ങാവെള്ളം മനസിനെ ശാന്തമാക്കി നല്ല ഉറക്കത്തിന് സഹായിക്കും.

തേങ്ങാവെള്ളം

മഗ്നീഷ്യവും പൊട്ടാസ്യവും ട്രിപ്ടോഫാനും അടങ്ങിയതാണ് വാഴപ്പഴം. ഇത് ഉറക്കത്തെ സഹായിക്കുന്ന സെറട്ടോണിൻ ഉണ്ടാക്കുന്നതിന് സഹായിക്കും.

പഴം ഷേക്ക്

മനസിനെ ശാന്തമാക്കുന്ന പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം. ഇതുപോലെ തന്നെ കുങ്കുമപ്പൂ ഇട്ട പാലും ഉറക്കത്തെ സഹായിക്കും.

ബദാം മിൽക്ക്

കാമമൊയിൽ അഥവാ ജമന്തിയിൽ പ്രകൃതിദത്ത സെഡറ്റിവ് ഉണ്ട്. ഇത് മനസിനെ ശാന്തമാക്കി ഉറക്കം നന്നാക്കാൻ സഹായിക്കും.

ജമന്തിച്ചായ