സ്വര്‍ണത്തോടും ബൈ പറയാം; വില പിന്നേയും കൂടി

11 July 2024

SHIJI MK

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് നടക്കുന്നത്. ദിനംപ്രതി വിലകൂടുന്നു എന്നല്ലാതെ വില കുറയുന്നില്ല. ഇതോടെ വിവാഹ പാര്‍ട്ടികളും നിരാശയിലാണ്.

സ്വര്‍ണവില

സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഉയര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.

ഇന്നത്തെ വില

ഇതോടെ ഇന്നത്തെ വിപണി വില 53,840 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 53,680 രൂപയായിരുന്നു വില.

വില ഇങ്ങനെ

ആഗോളവിപണിയിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഡോളറിലായതിനാല്‍ തന്നെ നേരിയ മാറ്റങ്ങള്‍ പോലും പ്രാദേശിക വിപണിയെ സ്വാധീനിക്കും.

ആഗോള വിപണി

ആഗോളവിപണിയില്‍ എണ്ണ വില ഉയര്‍ന്നതും പണപ്പെരുപ്പത്തിന്റെ ആശങ്ക വര്‍ധിച്ചതും സ്വര്‍ണവില കൂടുന്നതിന് കാരണമായിട്ടുണ്ട്.

എണ്ണ വില

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് കേരളത്തിലെ സ്വര്‍ണവില തീരുമാനിക്കുന്നത്.

വില നിശ്ചയം

ഓരോ ദിവസത്തേയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിലെ സ്വര്‍ണത്തിന്റെ നിരക്ക് ഇതെല്ലാം നോക്കിയാണ് വില നിശ്ചയിക്കുന്നത്.

എങ്ങനെ