ഓരോ ദിവസവും ഏത് ദൈവത്തേയാണ് ആരാധിക്കേണ്ടത്?

ഓരോ ദിവസവും ഏത് ദൈവത്തേയാണ് ആരാധിക്കേണ്ടത്? 

21  April 2025

Nithya V

TV9 Malayalam Logo

Pic Credit: Freepik

Hindu God

ഹിന്ദുമത വിശ്വാസ പ്രകാരം, ഓരോ ദിവസവും ഒരു പ്രത്യേക ദൈവത്തിന് സമർപ്പിച്ചിരിക്കുന്നു. പ്രത്യേക ആചാരങ്ങളിലൂടെ ഭക്തർ ദേവീദേവന്മാരെ ആരാധിക്കുന്നു.

വിശ്വാസം

Hindu God (1)

തിങ്കളാഴ്ച ദിവസം ശിവന് സമർപ്പിച്ചിരിക്കുന്നു. ഭക്തർ ശിവ ലിം​ഗത്തിൽ വെള്ളം അർപ്പിക്കുകയും അഭിഷേകം നടത്തുകയും ചെയ്യുന്നു.

തിങ്കൾ

Hindu God (2)

ദുർഗ്ഗാ ദേവിയേയും ഹനുമാനെയും ആരാധിക്കുന്നത് ചൊവ്വാഴ്ചയാണ്. ജീവിതത്തിൽ നിന്ന് ഭയം, തടസ്സങ്ങൾ എന്നിവ മാറുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ചൊവ്വ

ബുധനാഴ്ച, ഹിന്ദുക്കൾ തടസ്സങ്ങൾ നീക്കുന്ന ഗണപതിയെ ആരാധിക്കുന്നു. ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ദൈവമാണ് ഗണപതി.

ബുധൻ

വ്യാഴാഴ്ച പ്രപഞ്ചത്തിന്റെ സംരക്ഷകനായ ഭഗവാൻ വിഷ്ണുവിന്റെ ദിവസമാണ്. ഭഗവാൻ വിഷ്ണുവിനെ കൃഷ്ണന്റെ രൂപത്തിലും ആരാധിക്കുന്നു.

വ്യാഴം

വെള്ളിയാഴ്ച ഗണപതിയുടെ മകളായ സന്തോഷി ദേവിയെ ആരാധിക്കുന്നു. സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ദേവതയാണ് സന്തോഷി ദേവി.

വെള്ളി

ശനിയാഴ്ച ശനിദേവന്റെ ദിവസം എന്നറിയപ്പെടുന്നു. കര്‍മ്മത്തിന്റെയും നീതിയുടെയും ദേവനായ ശനിദേവനെ ഭക്തർ ആരാധിക്കുന്നു.

ശനി

ഞായറാഴ്ച സൂര്യദേവന് സമർപ്പിച്ചിരിക്കുന്നു. സൂര്യദേവൻ ജീവിതത്തിൽ നല്ല ആരോഗ്യം, ഊർജ്ജം, ശക്തി എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.

ഞായർ