glutathoine

തിളങ്ങുന്ന ചർമ്മത്തിന് ഗ്ലൂട്ടാത്തയോൺ വീട്ടിൽ തന്നെ!

28 October 2024

TV9 Malayalam

TV9 Malayalam Logo
glutathoine 1

കോശങ്ങളെ സംരക്ഷിക്കുന് ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടാത്തയോണ്‍. ഇരുണ്ടനിറമുള്ളവർക്ക് വെളുക്കുന്നതിനായി ഗ്ലൂട്ടാത്തയോൺ ട്രീറ്റ്മെന്‍റിനെ കുറിച്ചുള്ള പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഗ്ലൂട്ടാത്തയോണ്‍

Pic Credit: Getty Images/ Freepik

Plant based food, fresh organic fruits, berries, vegetables, and herbs in wooden box, high angle view

കോസ്മറ്റോളജിസ്റ്റിന്‍റെ നിർദേശപ്രകാരമല്ലാതെ ഗ്ലൂട്ടാത്തയോൺ ഗുളികകളും ഇഞ്ചക്ഷനുകളും എടുക്കുന്നവരാണ് ഏറെയും. ഇത് ഭാവിയിൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. എന്നാല്‍ ഭക്ഷണത്തിലൂടെ ശരീരത്തിലെ ഗ്ലൂട്ടാത്തയോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

ഭക്ഷണം 

Watermelon 2

അമിനോ ആസിഡ് സിസ്‌റ്റൈനിന്റെ ഉറവിടമാണ് തണ്ണിമത്തന്‍. ചര്‍മ്മ സംരക്ഷണത്തിനും ആരോ​ഗ്യത്തിനും ഇത് ഒരു പോലെ ​ഗുണം ചെയ്യുന്നു.

തണ്ണിമത്തന്‍

ചിയ സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ അമിനോ ആസിഡ്, ആന്റിഓക്‌സിഡന്റ് ഉള്‍പ്പെടെ വിവിധ പോഷകങ്ങൾ ശരീരത്തിലെച്ചും. 

ചിയ സീഡ്

സിസ്‌റ്റൈനിന്റെ ഉറവിടമായ സൂര്യകാന്തി വിത്തുകളിൽ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

സൂര്യകാന്തി വിത്തുകള്‍

ഓറഞ്ചിൽ വിറ്റമിൻ സി ഉള്ളതിനാൽ ശരീരത്തിലെ ഗ്ലൂട്ടാത്തയോണ്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഓറഞ്ച്

ചീരയിൽ വിറ്റാമിന്‍ ബി-9 ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂട്ടാത്തയോണിന്റെ ഉല്‍പ്പാദനം വർധിക്കാൻ സഹായിക്കുന്നു.  

ചീര

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ ഗ്ലൂട്ടാത്തയോണിന്റെ ഉല്‍പ്പാദനത്തിനും അവ ശരീരത്തിൽ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി

Next: പെെനാപ്പിൾ പതിവാക്കൂ; അറിയാം ആരോ​ഗ്യ ​ഗുണങ്ങൾ