ടീം ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ശമ്പളം എത്രയെന്ന് അറിയണോ?

12 JULY 2024

Aswathy Balachandran 

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ സ്ഥിരീകരിച്ചു. രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായാണ് ​ഗൗതം എത്തുന്നത്. 

ഗൗതം ഗംഭീർ

ഗംഭീറിൻ്റെ ശമ്പളം സംബന്ധിച്ച ചർച്ചകളാണ് അദ്ദേഹത്തിൻ്റെ നിയമനം വൈകാൻ കാരണമായത്. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിൻ്റെ വരുമാനം രാഹുൽ ദ്രാവിഡിൻ്റേതുമായി ചേർന്നു നിൽക്കുന്നതാവും എന്നാണ് വിലയിരുത്തൽ.

ശമ്പളം

ടൈംസ് നൗവിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഗംഭീർ പ്രതിവർഷം ഏകദേശം 12 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

12 കോടി രൂപ

ഗംഭീറിന് അന്താരാഷ്ട്ര പര്യടനങ്ങളിൽ പ്രതിദിന അലവൻസ് 21,000 രൂപ ലഭിക്കും എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അലവൻസ്

ശമ്പളത്തിന് പുറമേ, അദ്ദേഹം ടീമിനൊപ്പം ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകന് ലഭിക്കുന്ന ഉയർന്ന തലത്തിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും. 

മറ്റുള്ളവ

ടൈംസ് നൗ ഡാറ്റയും അനുസരിച്ച് ഏകദേശം 265 കോടി രൂപ ആസ്തി ​ഗംഭീറിന് ഉള്ളതായി കണക്കാക്കുന്നുണ്ട്. ക്രിക്കറ്റ് വരുമാനമില്ലെങ്കിലും ​ഗൗതത്തിന്റെ സാമ്പതിക നില ഭദ്രം തന്നെയാണ്.

ആസ്തി

ആദായനികുതി റിട്ടേൺ വിവരമനുസരിച്ച്  2019-ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയത്തിൽ പ്രവേശിച്ച സമയത്ത് ഏകദേശം 12.40 കോടി രൂപയുടെ വാർഷിക വരുമാനം ഉണ്ടായിരുന്നു ​ഗംഭീറിന്. 

രാഷ്ട്രീയം