13 January 2025
Sarika KP
ചില പഴങ്ങളുടെ തൊലി കളയരുത്. ഇതോടെ ഇതിലെ പ്രധാനപ്പെട്ട പോഷകഗുണങ്ങളും നീക്കം ചെയ്യപ്പെടും
Pic Credit: Gettyimages
അത്തരത്തില്‍ തൊലി കളയാതെ തന്നെ കഴിക്കാവുന്ന പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആപ്പിളിന്‍റെ തൊലിയില്‍ നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാൽ തൊലി കളയരുത്
കിവിയുടെ തൊലിയിലും നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതിനാൽ കിവിയും തൊലിയോടെ തന്നെ കഴിക്കാം.
പേരയ്ക്കയുടെ തൊലിയിലും നാരുകൾ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്കയും തൊലി കളയാതെ കഴിക്കുക
മാങ്ങയുടെ തൊലിയില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാമ്പഴവും തൊലിയോടെ കഴിക്കുക
പ്ലം പഴത്തിന്‍റെ തൊലിയില്‍ നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതിനാൽ തൊലിയോടെ തന്നെ കഴിക്കുക
Next: കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും