27 JUNE  2024

TV9 MALAYALAM

ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കാൻ സഹായിക്കുന്ന 7 ഫലങ്ങൾ

വയസാവാതിരിക്കാനെന്തു ചെയ്യുമെന്ന ചോദ്യം നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കുന്ന ചോദ്യങ്ങളാണ്. അതിന് ശാശ്വതമായൊരുത്തരമില്ലെങ്കിലും ചർമ്മത്തിനു പ്രായം തോന്നാതിരിക്കാൻ സഹായിക്കുന്ന ചില ഫലങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം

പോളിഫിനോളും എല്ലാജിക് ആസിഡും ധാരളമായി അടങ്ങിയിരിക്കുന്ന മാതളം അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ചർമ്മത്തിൻ്റെ മിഴിവ് വർധിപ്പിക്കുകയും പ്രോട്ടീൻ ഉത്പാദനം അധികരിപ്പിക്കുകയും ചെയ്യും.

മാതളനാരങ്ങ

തണ്ണിമത്തനിൽ ലൈസോപീൻ എന്ന ആൻ്റിഓക്സിഡൻ്റുകളുണ്ട്. ഇവയ്ക്കും യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനാവും. ഒപ്പം, ചർമ്മത്തിലെ നിർജലീകരണം കുറയ്ക്കുകയും ചെയ്യും.

തണ്ണിമത്തൻ

ആൻ്റിഓക്സിഡൻ്റുകളടങ്ങിയ റെസ്‌വെരറ്റോൾ ചർമ്മത്തിൻ്റെ പ്രായം കുറക്കുന്ന പ്രധാന ഘടകമാണ്. ഇത് മുന്തിരിയിലുണ്ട്. ഇവ ചർമ്മത്തിൻ്റെ ഇലാസ്തികതയും വർധിപ്പിക്കും

മുന്തിരി

വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും ധാരാളമായി അടങ്ങിയ ആപ്പിൾ ഓക്സിഡേറ്റിവ് സ്ട്രെസ് കുറച്ച് ചർമ്മത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കുന്നു.

ആപ്പിൾ

വൈറ്റമിൻ സിയും ബി6ഉം വാഴപ്പഴത്തിൽ ധാരാളമുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യം വർധിപ്പിക്കും.

വാഴപ്പഴം

മാങ്ങയിൽ വിറ്റാമിൻ എ അധികമായുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള ചർമ്മത്തിനൊപ്പം പുതിയ കോശങ്ങൾ വളരുന്നതിനെയും മാങ്ങ സഹായിക്കും.

മാങ്ങ

വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റ്സും ധാരാളമുണ്ട് പപ്പായയിൽ. ഇതോടൊപ്പം പപ്പായയിലുള്ള പപ്പൈൻ എന്ന എൻസൈം ചർമ്മത്തെ കൂടുതൽ തിളക്കവും മിനുസവുമുള്ളതാക്കും.

പപ്പായ

ചർമ സംരക്ഷണം മുതൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ വരെ; മുന്തിരി ജ്യൂസിൻ്റെ ഗുണങ്ങൾ