പൊട്ടാസ്യം, വിറ്റാമിനുകൾ, നാരുകൾ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 7 പഴങ്ങൾ നോക്കാം.

ഹൃദയാരോഗ്യം

Image Courtesy: : Pinterest

തണ്ണിമത്തനിൽ ലൈക്കോപീൻ എന്ന ആന്റി-ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

തണ്ണിമത്തൻ

Image Courtesy: : Pinterest

വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കിവി

Image Courtesy: : Pinterest

മുന്തിരിയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ഇവ രക്തം കട്ട പിടിക്കുന്നത് തടയുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മുന്തിരി

Image Courtesy: : Pinterest

വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്തുന്നതിന് ഗുണം ചെയ്യും. 

വാഴപ്പഴം

Image Courtesy: : Pinterest

ആപ്പിളിൽ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ആപ്പിളിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകളും ഫ്ളേവനോയിഡുകളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ആപ്പിൾ

Image Courtesy: : Pinterest

സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ ഹൃദയോഗ്യത്തിന് നല്ലതാണ്. കൂടാതെ ഓറഞ്ചിൽ ഉള്ള ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

ഓറഞ്ച്

Image Courtesy: : Pinterest

NEXT: സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ