11 October 2024
ABDUL BASITH
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണ് ഗർഭകാലം. കുഞ്ഞിൻ്റെയും അമ്മയുടെയും ആരോഗ്യം കൃത്യമായി സംരക്ഷിക്കപ്പെടണം.
Image Courtesy - Getty Images
ഗർഭകാലത്തെ ഭക്ഷണക്രമത്തിലും ചിട്ടവേണം. ഗർഭധാരണം ആരോഗ്യകരമാക്കാൻ ഈ പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്.
ഗർഭകാലത്ത് വാഴപ്പഴം കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദം സന്തുലിതമാക്കാം. പഴത്തിലെ പൊട്ടാസ്യവും ഗർഭിണികളെ സഹായിക്കും.
ഏത് ബെറിയായാലും അത് നല്ലതാണ്. ആൻ്റി ഓക്സിഡൻ്റ്സ്, വിറ്റാമിൻ സി, ഫൈബർ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇത് കുഞ്ഞിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫൈബർ മലബന്ധത്തെ തടയും. ഗർഭകാലത്തുണ്ടാവുന്ന ഒരു പ്രധാന പ്രശ്നമാണിത്.
മാങ്ങയിൽ വിറ്റാമി എയും സിയുമുണ്ട്. ഇത് കുഞ്ഞിൻ്റെ ചർമ്മം, കണ്ണുകൾ, രോഗപ്രതിരോധ ശേഷി എന്നിവയെ സഹായിക്കും.
Next : ചർമ്മസംരക്ഷണത്തിൽ പഴത്തൊലി കേമൻ