വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് കൃത്യമായ ഡയറ്റും വ്യായാമവും പ്രധാനമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പ് കുറയ്ക്കുന്നതിൽ പഴങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ, നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ഫൈബറും, ഉയർന്ന ജലാംശവും ശരീരഭാരം നിയന്ത്രിക്കാനും, വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ഉയർന്ന ആന്റി-ഓക്സിഡന്റുകളും കുറഞ്ഞ കലോറിയുമാണുള്ളത്. ഇവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ധാരാളം ജലാംശം അടങ്ങിയിട്ടുള്ള തണ്ണിമത്തനിൽ കലോറി കുറവാണ്. ഇവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ചുവപ്പും കറുപ്പുമുള്ള മുന്തിരിയിൽ അടങ്ങിയിട്ടുള്ള എലാജിക് ആസിഡും ആന്റി-ഓക്സിഡന്റുകളും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
കിവിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും നാരുകളും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയുന്നു.
ഫൈബറും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.