20 MARCH 2025
NEETHU VIJAYAN
വേനൽക്കാലത്ത് ഉന്മേഷം നിലനിർത്താൻ ജലാംശം അത്യാവശ്യമാണ്. നിർജ്ജലീകരണം തടയാൻ കുടിക്കേണ്ട ആരോഗ്യകരമായ ജ്യൂസുകൾ ഇതാ.
Image Credit: FREEPIK
തണ്ണിമത്തൻ ജ്യൂസ് വേനൽക്കാലത്ത് ജലാംശം നൽകുന്ന ഒന്നാണ്. ജലാംശം നൽക്കുന്നതിനൊപ്പം വൈറ്റമിൻ എ, സി എന്നിവയാലും ഇവ സമ്പുഷ്ടവുമാണ്.
പുതിന വെള്ളരിക്ക ജ്യൂസ് ജലാംശം നൽകുന്നവയാണ്. വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനും ഈ ജ്യൂസ് വളരെ നല്ലതാണ്.
ഓറഞ്ച് ജ്യൂസിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ജലാംശം നൽകുന്നതിനോടൊപ്പം പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.
പൈനാപ്പിൾ ജ്യൂസ് വേനൽക്കാലത്ത് നല്ലൊരു തെരഞ്ഞെടുപ്പാണ്. ഇത് ജലാംശം നൽകുകയും, വീക്കം തടയുകയും ചെയ്യുന്നു.
മുന്തിരി ജ്യൂസ് നിങ്ങൾക്ക് ഉന്മേഷം നൽകുന്നു. ഇവയിൽ ഉയർന്ന അളവിൽ ജലാംശം, വൈറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
Next: പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കണോ?