21 January 2025
SHIJI MK
Freepik Images
ഇന്നത്തെ കാലത്ത് പലര്‍ക്കും ചെറിയ പ്രായത്തില്‍ തന്നെ മുടി കൊഴിഞ്ഞ് പോകുന്നുണ്ട്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നമ്മള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു എന്നതിലാണ് കാര്യം.
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ജീവിതശൈലി, സ്‌റ്റൈല്‍ തുടങ്ങി പല കാര്യങ്ങളുടെ മുടിയുടെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നുണ്ട്.
നമ്മള്‍ അറിയാതെ ചെയ്യുന്ന പല കാര്യങ്ങള്‍ പോലും മുടിയുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ട്.
മുടിയില്‍ ഇടയ്ക്കിടെ തൊടുന്നതും പ്രശ്‌നം തന്നെയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ പറയുന്നത്.
തലയോട്ടിയില്‍ അധികമായി തലോടുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞനായ ലാ ഫോണ്‍സര്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്.
ദിവസവും ഒരുപാട് സമയം മുടിയില്‍ തൊടുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്.
കൈകളില്‍ എപ്പോഴും അഴുക്കും എണ്ണയും അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. ഈ കൈകള്‍ വെച്ച് മുടിയില്‍ തൊടുന്നത് സ്വാഭാവിക എണ്ണയുമായി അഴുക്കും എണ്ണയും കലരുന്നതിന് കാരണമാകും.
മുടിയിലെ സ്വാഭാവിക എണ്ണയുടെ അളവ് കുറയ്ക്കുന്നതിന് കൈകള്‍ കൊണ്ട് ഇടയ്ക്കിടെ തൊടുന്നത് വഴിവെക്കുന്നു. ഇത് മുടി വളരെ എളുപ്പത്തില്‍ പൊട്ടി പോകാന്‍ കാരണമാകും.
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ