പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് വിടപറഞ്ഞിട്ട് നാളെ ഒരു വർഷം പിന്നിടുന്നു..

17 JULY 2024

ASWATHY BALACHANDRAN

പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി വിടപറഞ്ഞിട്ട് നാളെ ഒരാണ്ട് തികയുന്നു.

കുഞ്ഞൂഞ്ഞ്

അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവർക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവായ ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ ഒരു സുവർണ അധ്യായമായിരുന്നു.

സുവർണ അധ്യായം

ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീർത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു.

വലിയ അടയാളം

1970 ല്‍ ഇരുപ്പത്തിയേഴാം വയസ്സില്‍ ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്ന് മുതല്‍ ഇന്നുവരെ പുതുപ്പള്ളിക്കാരെ വിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

പുതുപ്പള്ളി

കേരളത്തിൻ്റെ പത്താമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു‌.

പത്താമത്തെ മുഖ്യമന്ത്രി

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അം​ഗമായ വ്യക്തിയും അദ്ദേഹമാണ്. 2013-ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് പൊതുസേവനത്തിനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അവാർഡ്

Next: പേടിക്കേണ്ട പച്ചവെള്ളം ധൈര്യമായി കുടിച്ചോളൂ... ​ഗുണമേറെയുണ്ട്...