20 January 2025
Sarika KP
അമേരിക്കയിലെ ഡാലസിലുള്ള ജോയ് ആലുക്കാസ് ഷോറൂമിന്റെ ഒന്നാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് മുൻചലച്ചിത്രതാരം സുചിത്ര.
Pic Credit: Instagram
ഇടവേളയ്ക്കു ശേഷമാണ് താരം വീണ്ടും ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്
ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജോയ്ആലുക്കാസ് ജ്വല്ലറി ബ്രാൻഡിൻ്റെ ഒന്നാം വാർഷിക ഉദ്ഘാടനത്തിൻ്റെ ഭാഗമായതിൽ അഭിമാനം എന്ന് കുറിച്ചായിരുന്നു താരം പോസ്റ്റ് പങ്കുവച്ചത്.
മലയാള സിനിമയുടെ തൊണ്ണൂറുകളിൽ സജീവ സാന്നിധ്യമായിരുന്നു സുചിത്ര മുരളി.
ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിൽ സുചിത്ര നായികയായി അരങ്ങേറ്റം കുറിച്ചു.
വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര വർഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസമാക്കിയിട്ടുള്ളത്.
Next: മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ