മഴക്കാലത്ത് വേണം ഏറെ കരുതൽ; പാദങ്ങൾക്ക് നൽകാം അല്പം ശ്രദ്ധ

27 October 2024

TV9 Malayalam

‌സംസ്ഥാനത്തിന്റെ പലഭാ​ഗങ്ങളിലും പരക്കെ മഴ പെയ്യുകയാണ്. മഴക്കാലത്ത് ഏറെ ശ്രദ്ധ വേണ്ട ഒന്നാണ് കാലുകൾ. 

മഴ

Pic Credit: Getty Images

ഈർപ്പമുള്ളതും നനഞ്ഞതും ഒട്ടിപ്പിടിക്കുന്നതുമായ കാലുകൾ, വിള്ളലുകൾ, ഫംഗസ് അണുബാധ, ചൊറിച്ചിൽ തുടങ്ങി നിരവധി അലർജികളിലേക്ക് നയിക്കും. 

അലർജി

മഴക്കാലത്ത് കാൽപാദങ്ങൾ കൂടുതൽ പരിചരണം അർഹിക്കുന്നുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും. 

പരിചരണം

മഴയത്ത് ഷൂ ധരിക്കുന്നതിലൂടെ കാലിൽ തങ്ങിനിൽക്കുന്ന ഈർപ്പത്തിന്റെ അളവ് വർധിക്കും. ഇത് പിന്നീട് ഫംഗസ് അണുബാധകൾക്ക് വിധേയമാകും. 

ഫംഗസ്

എപ്പോഴും കാലുകൾ വൃത്തിയായി സൂക്ഷിക്കുക. പുറത്തുപോയി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം എല്ലാ ദിവസവും കാലുകൾ കഴുകുന്നത് ഉറപ്പാക്കുക. 

കാലുകൾ വൃത്തിയായി സൂക്ഷിക്കുക

ദിവസവും ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കാലിലെ അഴുക്കും ചെളിയും നീക്കം ചെയ്യുക.

 അഴുക്കും ചെളിയും നീക്കം ചെയ്യുക

കാൽവിരലുകൾക്കിടയിലുള്ള ഭാഗം ഉണക്കി, ദിവസവും ഒരു ആൻറി ഫംഗൽ പൗഡർ പുരട്ടുക. അഴുക്കും ബാക്ടീരിയയും വർധിക്കുമെന്നതിനാൽ നീളമുള്ള നഖങ്ങൾ ഒഴിവാക്കുക.

നഖങ്ങൾ

മഴക്കാലത്ത് തണുത്ത തറയിലോ നനഞ്ഞ പുല്ലിലോ നഗ്നപാദരായി നടക്കുന്നത് തെറ്റാണ്. പാദങ്ങളെ ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള വളക്കൂറുള്ള സ്ഥലമാക്കി മാറ്റുന്നു. ഇത് പിന്നീട് ചികിത്സിക്കാൻ പ്രയാസമാണ്.

നഗ്നപാദർ

Next: കട്ടിയുള്ള പുരികം വേണോ?