ഭക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ അതിന്റെ ഗുണങ്ങൾ ലഭിക്കണമെന്നില്ല. ചില ഭക്ഷണങ്ങൾ വേവിക്കാതെയും ചിലത് വേവിച്ചും വേണം കഴിക്കാൻ. അത്തരത്തിൽ വേവിക്കാതെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കാം.
ചീര പോലുള്ള ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ഓക്സാലിക് ആസിഡ് കാത്സ്യം, അയേണ്‍ എന്നിവയുടെ ആകിരണത്തെ തടസപ്പെടുത്തുന്നു. എന്നാല്‍ ഇവ വേവിക്കുമ്പോള്‍ അവയുടെ ആകിരണം നന്നായി നടക്കും.
കൂൺ അഥവാ മഷ്‌റൂം വേവിച്ച് കഴിക്കുന്നത് അതിലെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ കൂട്ടാൻ സഹായിക്കും. അതുപോലെ തന്നെ കൂൺ വേവിക്കാതെ കഴിക്കുന്നത് വയറിനും നല്ലതല്ല.
മൂന്നാമതായി പട്ടികയിൽ വരുന്നത് കരിമ്പാണ്. കരിമ്പ് വേവിച്ച് കഴിക്കുന്ന സമയത്ത് ഇതിൽ അടങ്ങിയിട്ടുള്ള ബീറ്റാ- കരോട്ടിന്‍റെ ഗുണങ്ങൾ വീണ്ടും വർധിക്കും.
വഴുതനങ്ങയും വേവിച്ച ശേഷം കഴിക്കുമ്പോഴാണ് ഗുണങ്ങള്‍ മുഴുവനായി ലഭിക്കാന്‍ നല്ലത്. ഇത് വേവിക്കാതെ കഴിക്കുന്നത് ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും.
കാബേജിൽ ടേപ്പ് വേമുകൾ അഥവാ വിരകളും ഉണ്ടാകും. അതിനാൽ ഇത് വേവിക്കാതെ കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങളും മറ്റ് അസ്വസ്ഥതയും ഉണ്ടാകുന്നു.
ആറാമതായി പട്ടികയിൽ ഉൾപ്പെടുന്നത് ഗ്രീൻ പീസ് ആണ്. ഗ്രീൻ പീസ് വേവിച്ച് കഴിക്കുമ്പോഴാണ് ഇതിലെ ആന്‍റി ഓക്സിഡന്‍റിന്‍റെ ഗുണങ്ങള്‍ വർധിക്കുന്നത്.
ചേമ്പിലയിൽ ഓക്സലേറ്റ് അഥവാ ഓക്സാലിക് ആസിഡിന്റെ അളവ് കൂടുതലാണ്. അതിനാൽ ഇത് വേവിക്കാതെ ഉപയോഗിക്കുന്നത് തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ട്.