ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ, ചില ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കരുതെന്ന് വിദഗ്ധർ പറയുന്നു. അത്തരം ചില ഭക്ഷണങ്ങൾ നോക്കാം.

തൈര്

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളും തൈരും അസിഡിക് ആയതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

സിട്രസ് പഴങ്ങൾ

സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം തൈര് ചേർത്ത് കഴിക്കുന്നതും ചിലര്‍ക്ക് ദഹനക്കേട് ഉണ്ടാക്കാം. ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

സുഗന്ധവ്യഞ്ജനങ്ങള്‍

അസിഡിക്കായിട്ടുള്ള തക്കാളിയും തൈരും ഒരുമിച്ച് കഴിക്കുന്നതും ചിലർക്ക് വയറിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.

തക്കാളി

മംഗോ ലസിക്ക് ആരാധകർ ഏറെയാണെങ്കിലും മാമ്പഴത്തിനൊപ്പം തൈര് ചേർത്ത് കഴിക്കുന്നത് ചിലരിൽ ദഹനക്കേട് ഉണ്ടാക്കാം.

മാമ്പഴം

മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിക്കുന്നതും ഉത്തമമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മൽസ്യം, ഇറച്ചി

തൈര് തണുപ്പും ഉള്ളി ചൂടുമാണ്. അതിനാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം.

ഉള്ളി

എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് ചേർത്ത് കഴിക്കുന്നതും ദഹനത്തെ മോശമായി ബാധിക്കാം.

എണ്ണമയമുള്ള ഭക്ഷണം