മിക്കവർക്കും ഇഷ്ടമുള്ളതും നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമായ ഒന്നാണ് തൈര്. എന്നാൽ, തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത മറ്റൊന്നാണ് സുഗന്ധവ്യഞ്ജനങ്ങള്‍. ഇത് തൈരിൽ ചേർക്കുന്നത് ചിലരിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
രണ്ടാമതായി പട്ടികയിൽ വരുന്നത് തക്കാളിയാണ്. ഇതും അസിഡിക് ആയതിനാൽ തൈരിനൊപ്പം കഴിക്കുന്നത് ചിലരിൽ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ തൈരിനൊപ്പം കഴിക്കരുത്. സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാൽ ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
തൈര് തണുപ്പും ഉള്ളി ചൂടുമാണ്. അതിനാൽ ഉള്ളി തൈരിൽ ചേർത്ത് കഴിക്കുമ്പോൾ ചൂടും തണുപ്പും കൂടി ചേർന്ന് ചിലരുടെ ചർമ്മത്തിൽ അലർജി ഉണ്ടാക്കാം.
മാമ്പഴത്തിൽ തൈര് ചേർത്ത് പലരും ലസ്സിയെല്ലാം ഉണ്ടാക്കി കഴിക്കാറുണ്ടെങ്കിലും ഇത് ചിലരിൽ ദഹനക്കേടിനും മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും.
മൃഗങ്ങളുടെ പാലില്‍ നിന്നും എടുക്കുന്ന തൈര് മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുമ്പോഴും ഇത് ദഹനത്തെ മോശമായി ബാധിക്കുമെന്നും മറ്റ് അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.