30 കഴിഞ്ഞ സ്ത്രീകൾ വ്യായാമത്തിൽ ശ്രദ്ധ കൊടുക്കുന്നത് പോലെ തന്നെ ഭക്ഷണത്തിലും നല്ലപോലെ ശ്രദ്ധ ചെലുത്തണം. അവർ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

30 കഴിഞ്ഞ സ്ത്രീകൾ

Image Courtesy: Getty Images/PTI

നട്സിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, ആർത്തവ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. 

നട്സ്

വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബർ തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

ബ്രൊക്കോളി

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി പോലുള്ള ബെറി പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ എന്നിവ പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ബെറി പഴങ്ങൾ

പാലക് ചീരയിൽ ഇരുമ്പ്, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ മികച്ചതാണ്. 

പാലക് ചീര

പയറുവർഗങ്ങളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ, അയൺ തുടങ്ങിയവ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് മികച്ചതാണ്.

പയറുവർഗങ്ങൾ

വിറ്റാമിനുകൾ ധാതുക്കൾ ആന്റി-ഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും, ഹൃദയത്തിന്റെയും, കരളിന്റെയും ആരോഗ്യത്തിനും വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ട്

NEXT: ഭക്ഷണം കഴിച്ച് സ്ട്രെസ് കുറച്ചാലോ