ആരോഗ്യത്തോടെ ഇരിക്കാൻ ആവശ്യമായ ഭക്ഷണം കഴിക്കാൻ ആരോഗ്യമുള്ള പല്ലുകൾ വേണം. അതുകൊണ്ട് തന്നെ, പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, പല്ലുകളിലെ അണുബാധ അകറ്റാനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
ചീസിലുള്ള കാത്സ്യം, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ പല്ലിനെ ബലപ്പെടുത്താനും, പല്ലുകൾ കേടാകുന്നത് തടയാനും സഹായിക്കുന്നു.
കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ കട്ടത്തൈര് കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഫൈബർ ധാരാളം അടങ്ങിയ ക്യാരറ്റ് പല്ലുകളിൽ പോടുണ്ടാകുന്നത് തടയുന്നു.
ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചത് ചീര തന്നെയാണ്. ഇവയിൽ അടങ്ങിയിട്ടുള്ള കാത്സ്യം പല്ലുകളുടെ ഇനാമലിന് നല്ലതാണ്.
ആപ്പിൾ കഴിക്കുന്നത് വായ്ക്കുള്ളിലെ ബാക്ടീരിയ വർധിക്കുന്നത് തടയാൻ സഹായിക്കുന്നതിനോടൊപ്പം, മോണയുടെ ആരോഗ്യത്തിനും നല്ലതാണ്.
കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും ഉറവിടമായ ബദാം പല്ലിന്റെ ആരോഗ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്നു.