മനുഷ്യ ശരീരത്തിലെ മലദ്വാരത്തിന് ചുറ്റുമുള്ള രക്തകുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ്. ഈ രോഗം വരാനുള്ള ഒരു പ്രധാന കാരണം ഭക്ഷണക്രമത്തിലെ പോരായ്മ ആണെന്നാണ് പറയുന്നത്. കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഇത് കാണപ്പെടുന്നു.

പൈൽസ്

Image Courtesy: Getty Images/PTI

നാരുകൾ ഉള്ള ഭക്ഷണത്തിന്റെ കുറവ് മൂലം സ്വാഭാവികമായുള്ള മലവിസർജ്ജനം ബുദ്ധിമുട്ടുള്ളതാകുകയും, ഇത് പൈൽസിന് കാരണമാവുകയും ചെയ്യുന്നു. വ്യായാമം ശീലമാക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ മാറ്റി നിർത്താൻ കഴിയും. പൈൽസ് ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പൈൽസ്

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൈൽസിന് കാരണമായേക്കും. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

വറുത്തതും പൊരിച്ചതും

പൊറോട്ട ഉൾപ്പടെയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ പൈൽസിന് ഇടയാക്കും. ഇത്തരം ഭക്ഷണങ്ങൾ മലബന്ധത്തിന് കാരണമാവുന്നു. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

മൈദ

ശീതള പാനീയങ്ങൾ, പാക്കറ്റിലാക്കി വരുന്ന ഭക്ഷണങ്ങൾ, ഉപ്പിലിട്ടവ തുടങ്ങിയവ പൈൽസിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്.

ശീതള പാനീയങ്ങൾ

ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കുകയും അത് വഴി പൈൽസ് സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ, കാപ്പി, മദ്യം പോലുള്ളവ പൈൽസ് വരാനിടയാക്കുന്ന ഭക്ഷണങ്ങളാണ്.

വെള്ളം

ചെറുപയർ, പരിപ്പ്, സോയാബീൻ, തുടങ്ങിയവ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ്. പൈൽസുള്ളവർ ഇവ കഴിക്കുന്നത് നല്ലതാണ്.

പയറുവർഗങ്ങൾ

നാരുകളടങ്ങിയ ഭക്ഷണം ദഹനം മെച്ചപ്പെടുത്തി മലബന്ധം അകറ്റുന്നു. അതിനാൽ, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നത് പൈൽസ് സാധ്യത തടയുന്നു.

ഫൈബർ

NEXT: സ്ട്രെസ് കുറയ്ക്കാം; ഭക്ഷണം കഴിച്ച്