കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ വേണം നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ പതിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കുകയും, അതുവഴി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്.
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശരീരത്തിനാവശ്യമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് നേന്ത്രപ്പഴം സഹായിക്കുന്നു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
നെയ്യ് പതിവായി കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഫൈബര്‍ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ പതിവാക്കുനത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.