തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്താനും ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരത്തിൽ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

ഓർമ്മശക്തി വർധിപ്പിക്കാൻ

Image Courtesy: Getty Images/PTI

ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.

ബ്ലൂബെറി

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമായ ബ്രൊക്കോളി തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ബ്രൊക്കോളി

മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

മഞ്ഞൾ

സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടുന്നതിന് മികച്ചതാണ്.

മത്സ്യം

ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധി വികാസത്തിനും നല്ലതാണ്.

ഡാർക്ക് ചോക്ലേറ്റ്

വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അടങ്ങിയ അവക്കാഡോയും ഓർമ്മശക്തി മെച്ചപ്പെടുത്താൻ നല്ലതാണ്.

അവക്കാഡോ

NEXT: ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല