ചർമ്മ പ്രശ്നങ്ങൾ നമ്മളെ പലപ്പോഴും അലട്ടാറുണ്ട്. സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോൺ മാറ്റങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകും. എന്നാൽ നമ്മുടെ ഭക്ഷണരീതിയാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. അതിനാൽ, ചർമ്മം സുന്ദരമാക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

സുന്ദരമായ ചർമ്മം

Image Courtesy: Getty Images/PTI

ബ്ലൂബെറി പതിവായി കഴിക്കുന്നത് ചർമ്മത്തിന് പ്രായമാകുന്നത് തടയാനും ചെറുപ്പം നിലനിർത്താനും സഹായിക്കും.

ബ്ലൂബെറി

വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവ അടങ്ങിയ വാൾനട്ട്, ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്നു.

വാൾനട്ട്

പ്രോട്ടീൻ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടമായ ചിയ വിത്തുകൾ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുന്നു.

ചിയ സീഡ്

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

സിട്രസ് പഴങ്ങൾ

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

മത്സ്യം

കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ബ്രോക്കോളി സഹായിക്കുന്നു. ഇത് ചർമ്മം സുന്ദരമാക്കാൻ ഗുണം ചെയ്യും.

ബ്രൊക്കോളി

NEXT: നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ