മനോഹരമായ നഖങ്ങൾ വേണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. നഖങ്ങളുടെ ആരോഗ്യത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഭക്ഷണങ്ങൾ തന്നെയാണ്. അതിനാൽ ആരോഗ്യമുള്ള നഖങ്ങൾക്കായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
നഖങ്ങൾ പൊട്ടുന്നത് തടയാൻ ഗുണം ചെയ്യുന്ന വിറ്റാമിൻ ഡി, പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, കോപ്പർ, വൈറ്റമിൻ ബി 6, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം സാൽമണിൽ അടങ്ങിയിട്ടുണ്ട്.
എല്ലിനും പല്ലിനും മാത്രമല്ല നഖത്തിനും കാൽസ്യം പ്രധാനമാണ്. അതിനാൽ, പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയ പാലുല്പന്നങ്ങൾ പതിവാക്കുന്നത് നഖങ്ങളുടെ കരുത്ത് നിലനിർത്താൻ സഹായിക്കും.
വിറ്റാമിൻ എ, സി, നാരുകൾ എന്നിവയാൽ സമ്പന്നമായ മുന്തിരി നഖത്തിൽ ഉണ്ടാകുന്ന ഫംഗസിനെ തടയുന്നതിന് സഹായിക്കുന്നു.
ഇരുമ്പ് ധാരാളം അടങ്ങിയ പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നഖങ്ങൾ പൊട്ടുന്നത് തടയാൻ ഗുണം ചെയ്യും.
മഗ്നീഷ്യം, ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുട്ടയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ, നഖത്തിന്റെ കനം വർധിപ്പിക്കാൻ സഹായിക്കുകയും, നഖങ്ങൾ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.