നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണവും നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. സ്ട്രെസ് കുറയ്ക്കാൻ റെഡ് മീറ്റും, പാലുൽപ്പന്നങ്ങളും പരിമിതമായ അളവിൽ ഉപയോഗിക്കുന്നതാണ് നല്ലത്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ 'എൻഡോർഫിൻസ്' എന്ന ഹോർമോൺ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സിയുടെയും ആന്റി-ഓക്സിഡന്റുകളുടെയും കലവറയായ ബ്ലൂബെറി കഴിക്കുന്നത് സ്ട്രെസ് അകറ്റാൻ സഹായിക്കുന്നു.
വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ള സെറട്ടോണിൻ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
ശരീരത്തിന് ആവശ്യമായ ബാക്റ്റീരിയകൾ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ യോഗർട്ട് സ്‌ട്രെസും ഉത്കണ്ഠയും അകറ്റാൻ സഹായിക്കുന്നു.
സാൽമൺ, അയല, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ സ്ട്രെസ് കുറയ്ക്കാൻ നല്ലതാണ്.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളും ആന്റി-ഓക്സിഡന്റുകളും മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നു.