ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടുമാകാം. സമ്മർദ്ദം കൂടുമ്പോൾ പല കാര്യങ്ങളും ആലോചിച്ച് ഉത്കണ്ഠയും വർദ്ധിക്കും.
Image Courtesy: Getty Images/PTI
മാനസികാരോഗ്യത്തിന് ശരിയായ ഉറക്കവും നല്ല ഭക്ഷണവും അത്യാവശ്യമാണ്. അത്തരത്തിൽ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുള്ള 'ട്രിപ്റ്റോഫാൻ' ഉത്കണ്ഠ കുറയ്ക്കാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയ ചിയ സീഡ്‌സ് കഴിക്കുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.
ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ടയിൽ ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നതും മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
സാൽമൺ പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നതും ഉത്കണ്ഠ അകറ്റാൻ മികച്ചതാണ്.
ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ, മാനസികാരോഗ്യത്തിന് വളരെ നല്ലതാണ്.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ ഉത്കണ്ഠ അകറ്റാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.