കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ സാധ്യത തടയാൻ ജങ്ക് ഫുഡ്, പ്രോസസ്ഡ് ഭക്ഷണങ്ങൾ തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കണം. ഈ രോഗത്തെ നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഫാറ്റി ലിവർ

Image Courtesy: Getty Images/PTI

ഒലീവ് ഓയിലിൽ അടങ്ങിയിട്ടുള്ള ഹെൽത്തി ഫാറ്റ്സും ആന്റി-ഓക്സിഡന്റുകളും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഒലീവ് ഓയിൽ

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ഫാറ്റി ലിവർ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

സൂര്യകാന്തി വിത്തുകൾ

ചീര, മുരിങ്ങയില പോലുള്ള ഇലക്കറികളിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

ഇലക്കറികൾ

ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കുന്നു.

വെളുത്തുള്ളി

ധാരാളം ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

പഴങ്ങൾ

വാൾനട്ട്, ബദാം പോലുള്ള നട്സിൽ അടങ്ങിയിട്ടുള്ള ഹെൽത്തി ഫാറ്റ്സ്, ആന്റി-ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ കരളിൽ കൊഴുപ്പടിയുന്നത് തടയാൻ സഹായിക്കും. 

നട്സ്

NEXT: ഹൃദയം പൊന്നുപോലെ കാത്തോളും; ഡാർക്ക് ചോക്ലേറ്റ് ശീലിക്കാം