ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം വളരെ കുറയുന്ന അവസ്ഥയെ ഹൈപ്പോടെൻഷൻ എന്ന് പറയുന്നു. ഇത് ബോധക്ഷയം, തലകറക്കം, ഓക്കാനം, കാഴ്ച മങ്ങൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ കുറഞ്ഞ രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പ്, പ്രോട്ടീൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് പയറുവർഗങ്ങൾ.
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ പെട്ടെന്ന് തന്നെ രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്നു. തലകറക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ കാപ്പി കുടിക്കുക.
രക്തസമ്മർദ്ദം കൂടിയാലും കുറഞ്ഞാലും കഴിക്കാൻ പറ്റുന്ന മികച്ചൊരു ഭക്ഷണമാണ് ഉണക്കമുന്തിരി. ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളായ വിറ്റാമിൻ ബി12, ഇരുമ്പ്, പ്രോട്ടീൻ, ഫോളേറ്റ് തുടങ്ങിയവ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
നട്സിലും ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്നു.
പാൽ, തൈര് തുടങ്ങിയ പാലുല്പന്നങ്ങളിൽ വിറ്റാമിൻ ബി12, ഫോളേറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കും.