പേശികളുടെ വളർച്ചയിൽ സമീകൃതാഹാരം വലിയ പങ്കുവഹിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും വിറ്റാമിനുകൾ ധാതുക്കൾ ആന്റി-ഓക്സിഡന്റുകൾ എന്നിവ വളരെ പ്രധാനമാണ്. അതിനാൽ, പേശികളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ടയിൽ പേശികളുടെ നിർമാണത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡികളും അടങ്ങിയിട്ടുണ്ട്.
സോയ ബീനിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ പേശികളെ വികസിപ്പിക്കാൻ സഹായിക്കുന്നു.
ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ള തൈരിൽ പ്രോബയോട്ടിക് ആരോഗ്യ ഗുണങ്ങളും ഉണ്ട്.
വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ മുട്ട പേശികളുടെ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്നു.
പേശികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നട്സ് വളരെ നല്ലതാണ്.
മഗ്നീഷ്യം, പൊട്ടാസ്യം, ആന്റി-ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ അവക്കാഡോ പേശികളിലെ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.