ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. അതിനാൽ, ഇവയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ചീര പോലുള്ള ഇലക്കറികളിൽ അയൺ, വിറ്റാമിൻ എ, കെ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ആന്റി ഓക്സിഡന്റിന്റെ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുന്നതും വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ധാരാളം ഫൈബറും വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ ആപ്പിൾ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്.