ആരോഗ്യകരമായ ജീവിതത്തിന് എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. എല്ലുകളിൽ തേയ്‌മാനം സംഭവിച്ചാൽ അവ എളുപ്പം പൊട്ടാൻ കാരണമാകും. അതിനാൽ, എല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

എല്ലുകളുടെ ആരോഗ്യം

Image Courtesy: Getty Images/PTI

ഏത്തപ്പഴം, ഇലക്കറികൾ, എള്ള് തുടങ്ങി ധാരാളം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുക. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഏത്തപ്പഴം

മുട്ട, സോയ, മാംസം തുടങ്ങി പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മുട്ട 

പാലിലും പാലുല്പന്നങ്ങളിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് ഇവ പ്രധാനമാണ്.

പാലുല്പന്നങ്ങൾ

സിങ്ക്, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് പയറുവർഗങ്ങൾ. ഇവ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

പയറുവർഗങ്ങൾ

ബദാം, വാൾനട് പോലുള്ള നട്സുകൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

നട്സ്

വിറ്റാമിൻ ഡി, കെ എന്നിവ ധാരാളം അടങ്ങിയ മത്സ്യം, സോയ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മത്സ്യം

NEXT: പനീർ ധൈര്യമായി കഴിച്ചോളൂ; ലഭിക്കും ഈ ഗുണങ്ങൾ