കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സമീകൃതാഹാരം നിർണായക പങ്കുവഹിക്കുന്നു. പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ വേണം കുട്ടികൾക്ക് നൽകാൻ. കുട്ടികളിൽ ഓർമ്മശക്തി കൂട്ടാനും, ബുദ്ധിവികാസത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

കുട്ടികളുടെ ആഹാരം

Image Courtesy: Getty Images/PTI

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക് ബെറി തുടങ്ങിയ ബെറി പഴങ്ങളിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാൻ മികച്ചതാണ്.

ബെറി പഴങ്ങൾ 

മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിൻ ബി12, കോളിൻ എന്നീ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്ക് ഗുണം ചെയ്യും.

മുട്ട

നട്സ് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വളരെ നല്ലതാണ്. ഇതിൽ പ്രോട്ടീൻ, സിങ്ക്, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും.

നട്സ്

സിങ്ക്, പ്രോട്ടീൻ, കാത്സ്യം എന്നിവ അടങ്ങിയ തൈര് പതിവാക്കുനത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

തൈര്

സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങൾ ആരോഗ്യത്തോടെ പ്രവർത്തിക്കാൻ സഹായിക്കും.

സാൽമൺ

ഇരുമ്പും ഫൈബറും ധാരാളം അടങ്ങിയ ഭക്ഷണമാണ് പയറുവർഗങ്ങൾ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മികച്ചതാണ്.

പയറുവർഗങ്ങൾ

NEXT: എല്ലിനും പല്ലിനും നെല്ലിക്ക ജ്യൂസ് പതിവാക്കൂ