05 September 2024
ABDUL BASITH
രക്തത്തിലെ ചുവന്ന രക്തക്കുഴലുകളിലുള്ള ഒരുതരം പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ചുവന്ന രക്തക്കുഴലുകളാണ് ശ്വാസകോശം വഴി വലിച്ചെടുക്കുന്ന ഓക്സിജൻ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്.
Pic Credit : SCIENCE PHOTO LIBRARY/Getty Images
ശരീരത്തിൽ ഹീമോഗ്ലോബിൻ കുറവാണെങ്കിൽ അനീമിയ, ക്ഷീണം, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളുണ്ടാവും. രക്തത്തിൽ ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ.
മാതളനാരങ്ങയിൽ ഇരുമ്പ് ധാരാളമുണ്ട്. ഇത് രക്തത്തിൻ്റെ ഉത്പാദനം വർധിപ്പിച്ച് ഹീമോഗ്ലോബിൻ്റെ അളവ് ഉയർത്തും.
ബീറ്റ്‌റൂട്ടിലും ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പിനൊപ്പം ഫോളിക് ആസിഡും ആൻ്റി ഓക്സിഡൻ്റ്സുമൊക്കെ അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ടും ഹീമോഗ്ലോബിൻ വർധിപ്പിക്കും.
നമ്മുടെ നാട്ടിലൊക്കെ സാധാരണയായി കാണപ്പെടുന്ന ചൊറിയണം അഥവാ കൊടുത്തൂവയും നല്ലതാണ്. ചൊറിയണത്തിൽ ഇരുമ്പും വൈറ്റമിൻ സിയും ഉണ്ട്.
ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ് ഇലക്കറികൾ. നിരവധി പോഷകഗുണങ്ങളടങ്ങിയ ഇലക്കറികളും ഹീമോഗ്ലോബിൻ ഉത്പാദനത്തിന് സഹായിക്കും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ നാരകഫലങ്ങളിൽ വൈറ്റമിൻ സി ഒരുപാട് അടങ്ങിയിട്ടുണ്ട്. ഇരുമ്പ് വലിച്ചെടുക്കാൻ വൈറ്റമിൻ സി പ്രധാനമാണ്.
Next: ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ