28 November 2024
Sarika KP
ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മാനസിക സമ്മർദം അഥവാ സ്ട്രസ്
Pic Credit: Gettyimages
പഠനഭാരം തൊട്ട് അമിത ജോലിഭാരം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ എന്നിവയെല്ലാം സ്ട്രസിനു കാരണമാകുന്നു
സ്ട്രസ് കുറയ്ക്കാൻ ചില ആഹാരപദാര്‍ഥങ്ങള്‍ കഴിച്ചാല്‍ സാധിക്കും എന്നാണ് റിപ്പോർട്ട്.
മട്ട അരി, ഓട്‌സ്, മധുരക്കിഴങ്ങ് എന്നിങ്ങനെ കാര്‍ബ്‌സ് അടങ്ങിയ ധാന്യങ്ങൾ സ്‌ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
ഒമേഗ-3 ഫാറ്റി ആസിഡ്‌സ് അടങ്ങിയ അയല, മത്തി, സാല്‍മണ്‍ എന്നിവ സ്‌ട്രെസ്സ് ഹോര്‍മോണ്‍ കുറയ്ക്കാനും സഹായിക്കുന്നു
ചീര, കാബേജ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സ്‌ട്രെസ്സ് ഹോര്‍മോണ്‍ കുറയക്കാന്‍ സഹായിക്കുന്നു
ബദാം, വാള്‍നട്‌സ്, ഫ്‌ലാക്‌സീഡ്‌സ്, ചിയ സീഡ്‌സ് എന്നിവ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
Next: കുട്ടികളുടെ ഓർമ്മശക്തിയ്ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങൾ