പലരും നേരിടുന്ന പ്രശ്നമാണ് നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത്. പല കാരണങ്ങൾ കൊണ്ട് നഖങ്ങൾ പൊട്ടാം. എന്നാൽ, നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.
Image Courtesy: Getty Images/PTI
നഖം പൊട്ടുന്നത് കാൽസ്യത്തിന്റെ അഭാവം കൊണ്ടും സംഭവിക്കാം. നഖങ്ങളിൽ വിള്ളലുകൾ വരുന്നതിന് കാരണം ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലാത്തതാണ്. ഇത് പരിഹരിക്കാൻ നമ്മൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
മുട്ടയിൽ വിറ്റാമിൻ ഡി, ബി 12, പ്രോട്ടീൻ, ഇരുമ്പ്, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നഖങ്ങളുടെ ബലം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പ്രോട്ടീൻ, സൾഫർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് നഖത്തിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
അവക്കാഡോയിൽ ധാരാളമായി ഹെൽത്തി ഫാറ്റ്സും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് നഖം, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കാൽസ്യം, ഇരുമ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പച്ച ഇലക്കറികൾ കഴിക്കുന്നത് നഖങ്ങൾ പൊട്ടുന്നത് തടയുന്നു.
നട്സുകളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6, സിങ്ക്, വിറ്റാമിൻ ഇ എന്നിവ ആരോഗ്യമുള്ള നഖങ്ങൾക്കും ബലമുള്ള അസ്ഥികൾക്കും പ്രധാനമാണ്.