പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റി പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്നു.
ഗ്രീന്‍ ടീ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിൽ ഉണ്ട്.
പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്ന കരിക്കിൻ വെള്ളം കുടിക്കുന്നതും നല്ലതാണ്.
ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റി നിർത്താൻ ഏറെ ഗുണം ചെയ്യും.
ദിവസവും വെറും വയറ്റിൽ വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ പതിവായി കുടിക്കുന്നതും അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.