അസ്ഥികൾക്ക് ബലക്ഷയമുണ്ടാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഇതുമൂലം അസ്ഥികൾ പെട്ടെന്ന് പൊട്ടാൻ ഇടയാകുന്നു. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും ഈ രോഗത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. 

ഓസ്റ്റിയോപൊറോസിസ്

Image Courtesy: Getty Images/PTI

എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. അതുപോലെ തന്നെ ഈ രോഗം തടയാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. അത്തരത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഓസ്റ്റിയോപൊറോസിസ്

ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാൽ ഇവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

പഞ്ചസാര

ഉപ്പിൽ അടങ്ങിയിട്ടുള്ള സോഡിയം ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടാൻ കാരണമാകും. ഇത് എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാൽ ഉപ്പ് അധികമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ഉപ്പ്

ശരീരത്തിന് പ്രോട്ടീൻ ആവശ്യമാണെങ്കിലും അത് അമിതമായാൽ പ്രശ്നമാണ്. അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കുകയും, അസ്ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.

പ്രോട്ടീൻ

സോഡയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുത്തുന്നു. അതിനാൽ സോഡയുടെ ഉപയോഗവും പരമാവധി കുറയ്ക്കുക.

സോഡ

കോഫി പോലുള്ള കഫൈൻ അടങ്ങിയ ഭക്ഷണങ്ങൾ കാത്സ്യത്തിന്റെ ആഗിരണത്തെ കുറയ്ക്കും. എല്ലുകളുടെ ആരോഗ്യത്തിനായി ഇത്തരം  ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

കഫൈൻ

NEXT: തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഇവ ഒഴിവാക്കൂ