09 December 2024
ABDUL BASITH
അകാലനര പലരുടെയും പ്രശ്നമാണ്. വേഗം നരയ്ക്കുന്ന മുടി കറുപ്പിച്ചൊക്കെയാണ് പലരും ഇത് മറികടക്കുന്നത്. എന്നാൽ ഇതിന് മറ്റ് വഴികളുണ്ട്.
Image Credits - Getty Images
ചില ഭക്ഷണങ്ങൾ കഴിച്ചാൽ മുടി നരയ്ക്കുന്നത് വൈകും. ഇത്തരത്തിൽ നര വൈകിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
വിറ്റാമിൻ ബി12ഉം പ്രോട്ടീനുമൊക്കെ അടങ്ങിയിരിക്കുന്ന മുട്ടയിൽ പോഷകം ഒരുപാടുണ്ട്. ഇത് മുടി വേഗം നരയ്ക്കുന്നതിൽ നിന്ന് തടയും.
അയൺ, വൈറ്റമിൻ, കാൽഷ്യം തുടങ്ങി പലതരം പോഷകങ്ങൾ അടങ്ങിയ ഇലക്കറികൾ കഴിയ്ക്കുന്നതും അകാലനരയിൽ നിന്ന് സംരക്ഷിക്കും.
ഇതോടെ മോശം ടെസ്റ്റ് ശരാശരിയുള്ള ഇന്ത്യൻ ക്യാപ്റ്റന്മാരിൽ രോഹിത് രണ്ടാമതെത്തി. 31.72 ശരാശരിയുള്ള കപിൽ ദേവാണ് ഒന്നാമത്.
ഡാർക്ക് ചോക്കലേറ്റിൽ പോഷകങ്ങളും ആൻ്റിഓക്സിഡൻ്റുകളും ധാരാളമായുണ്ട്. ഇത് ശരീരത്തിൽ നിന്ന് ടോക്സിൻസിനെ നീക്കി അകാലനര തടയും.
കോപ്പർ ധാരാളമായുള്ള കൂൺ മെലാനിൻ ഉത്പാദനം വർധിപ്പിക്കും. ഈ മെലാനിൻ ആണ് നമ്മുടെ മുടിയ്ക്ക് കറുത്ത നിറം നൽകുന്നത്.
Next : നിറം നഷ്ടമാകുന്നതിന് വെയിൽ മാത്രമല്ല കാരണം