ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ, ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. മുഖക്കുരുവിന് കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ മുഖക്കുരുവിനുള്ള സാധ്യത കൂട്ടുന്നു.
പഞ്ചസാരയും കാർബോഹൈഡ്രേറ്റും അധികമടങ്ങിയ ഭക്ഷണങ്ങൾ മുഖക്കുരുവിന് കാരണമായേക്കും. ഇത്തരം ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നത് മുഖക്കുരു തടയാൻ സഹായിക്കുന്നു. ഇവ ഇൻസുലിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിൽ എണ്ണ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. പിന്നീടത് മുഖക്കുരുവിന് കാരണമാകും.
ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. ഇവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖകുരുവിന് കാരണമാകും. ഈ ഭക്ഷണങ്ങൾ ശരീരത്തെ ചൂടാക്കി, വിയർപ്പിലേക്ക് നയിക്കുന്നു. ഇത് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
സോയയിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ ചർമ്മത്തിൽ എണ്ണയുടെ അമിതമായ ഉല്പാദനത്തിന് കാരണമായേക്കും. ഇവ ഒഴിവാക്കുന്നത് മുഖക്കുരു തടയാൻ സഹായിക്കും.