ശരീരത്തിന്റെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ബ്രെഡ്, ഗോതമ്പ് തുടങ്ങിയ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പരമാവതി ഒഴിവാക്കുന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലത്.
കഫീൻ അടങ്ങിയിട്ടുള്ള കോഫി പോലുള്ളവ ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലത്.
അമിതമായി ഉപ്പടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല.
സോയ ഉൽപ്പന്നങ്ങൾ തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ സോയാബീൻസ്, സോയ മിൽക്ക് തുടങ്ങിയവ പരമാവതി തൊഴിവാക്കുക.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല.