തലച്ചോറിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. അതിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണങ്ങളുണ്ട്. ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് നോക്കാം.

തലച്ചോര്‍

പഞ്ചസാര ഉള്‍പ്പെട്ട പാനീയങ്ങളോ അല്ലെങ്കില്‍ ഭക്ഷണങ്ങളോ കൂടിയ അളവില്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും.

പഞ്ചസാര

മറ്റൊന്നാണ് സംസ്‌കരിച്ച ഭക്ഷണങ്ങള്‍. അവയില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

സംസ്‌കരിച്ചവ

കൊഴുപ്പ് കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.

കൊഴുപ്പ്

തലച്ചോറിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന മറ്റൊരു ഭക്ഷണമാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ.

കാര്‍ബോഹൈഡ്രേറ്റ്

എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം.

എണ്ണക്കടികള്‍

മറ്റൊരു കാര്യമാണ് ഉപ്പ്. ഉപ്പില്ലാതെ ഒന്നും കഴിക്കാനാകില്ല. എന്നാല്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് തലച്ചോറിന് നല്ലതല്ല.

ഉപ്പ്

മദ്യപാനം ശരീരത്തിന് മുഴുവനായും ഹാനികരമാണ്. തലച്ചോറിനെയും മദ്യം വളരെ ദോഷകരമായാണ് ബാധിക്കുന്നത്.

മദ്യപാനം