നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനപ്രക്രിയയിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ചില ഭക്ഷണങ്ങൾ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. അത്തരം ഭക്ഷണങ്ങൾ നോക്കാം.
ധാരാളം പഞ്ചസാര അഥവാ മധുരം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാൻ കാരണമാകും.
സോസേജ്, ഹോട്ട്ഡോഗ് പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിനും മറ്റ് കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാം.
റെഡ് മീറ്റ് പതിവായി കഴിക്കുന്നത് കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാൻ കാരണമാകും. അതിനാല്‍ റെഡ് മീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
ചോറ്, വൈറ്റ് ബ്രെഡ്, പാസ്ത പോലുള്ള കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.