മഴയായാലും മഞ്ഞായാലും വെയിലായാലും മനുഷ്യനെ പിന്തുടരുന്ന ഒരു അസുഖമാണ് പനി. പനിയുള്ള സമയത്ത് ദഹന പ്രവർത്തനങ്ങൾ വളരെ പതുക്കെയാണ് നടക്കുക. അതുകൊണ്ട് തന്നെ, പനിയുളളപ്പോൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. അത്തരത്തിൽ, പനിയുളളപ്പോൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
പനിയുള്ള സമയത്ത് പാലുല്പന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ ദഹിക്കാൻ സമയമെടുക്കും.
പനിയുളളപ്പോൾ കാപ്പി കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഇതിലെ കഫീൻ കൂടുതൽ ക്ഷീണത്തിന് കാരണമാകും.
കൊഴുപ്പുള്ള ഇറച്ചി പനിയുളളപ്പോൾ ദഹിക്കാൻ സമയമെടുക്കും എന്നതിനാൽ കഴിവതും ഒഴിവാക്കുക.
ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ, ഇവ പനിയുളളപ്പോൾ കഴിച്ചാൽ ദഹനക്കേടുണ്ടാകും.
മധുരം കൂടിയ ഭക്ഷണങ്ങൾ പനിയുളളപ്പോൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകും.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതൽ ആയിരിക്കും. അതിനാൽ പനിയുള്ള സമയത്ത് ഇവ കഴിവതും ഒഴിവാക്കുക.