ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നല്ല ഉറക്കം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നന്നായി ഉറങ്ങാന്‍ സാധിക്കാറില്ല. നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം.
രാത്രിയില്‍ കാപ്പി കുടിക്കുന്നത് വഴി നിങ്ങളുടെ ഉറക്കം നഷ്ടപ്പെടാം. അതിനാല്‍ രാത്രിയില്‍ പരമാവധി കാപ്പി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയ അടങ്ങിയ പാനീയങ്ങള്‍ രാത്രിയില്‍ കുടിക്കുന്ന രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരാനും ഇത് ഉറക്കക്കുറവിനും വഴിവെക്കും.
കൂടാതെ രാത്രിയില്‍ മദ്യപിക്കുന്നത് അമിതമായി വിയര്‍ക്കുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നതിനും കാരണമാകും.
എരിവുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു.
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും രാത്രിയില്‍ ഒഴിവാക്കാവുന്നതാണ്. ഇത് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനോടൊപ്പം ഉറക്കത്തെയും ബാധിക്കുന്നു.
ഇവയ്‌ക്കെല്ലാം പുറമെ ചോക്ലേറ്റോ എനര്‍ജി ബാറുകളോ രാത്രി കഴിക്കുന്നതും അത്ര നല്ലതല്ല. ഇവ ഉറക്കം കുറയുന്നതിന് കാരണമാകും.