4 April 2025
Nithya Vinu
Pic Credit: Pinterest
ശരീര ഭാരം കൂട്ടാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. പൊക്കത്തിനും പ്രായത്തിനും അനുസരിച്ച് മാത്രമേ ശരീരഭാരം കൂട്ടാവൂ.
ആരോ ഗ്യകരമായി ശരീരഭാരം കൂട്ടാൻ ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
പാലിൽ പ്രോട്ടീൻ, കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.ശരീരഭാരം കൂടാൻ പാൽ കുടിക്കാം.
നട്സുകളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റിൽ ചേർക്കാം.
വാഴപ്പഴവും ഡയറ്റിൽ ചേർക്കാം. കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും. കൂടുതൽ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറയുന്നു.
മുട്ട കഴിക്കുന്നതും ശരീരഭാരം കൂട്ടാൻ സഹായിക്കും. ഇവയിൽ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് അവക്കാഡോയും മികച്ച ഓപ്ഷനാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.