ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ. തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിക്കുന്ന അവസ്ഥയെ ഹൈപ്പർതൈറോയിഡിസം എന്നും തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസം എന്നും പറയുന്നു.
Image Courtesy: Getty Images/PTI
തൈറോയ്ഡ് കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. സമീകൃതാഹാരം ശീലിക്കുന്നതിലൂടെ ഒരു പരിധി വരെ ഇവ നിയന്ത്രിക്കാൻ കഴിയും. അതിനാൽ, തൈറോയ്ഡ് രോഗികൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
സോയയിൽ അടങ്ങിയിട്ടുള്ള 'ഫൈറ്റോഈസ്ട്രജന്‍' എന്ന സംയുക്തം തൈറോയ്ഡ് രോഗികൾക്ക് ഒട്ടും നല്ലതല്ല.
കാബേജ്, ചീര, സ്പ്രൗട്ട്സ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും തൈറോയ്ഡ് രോഗികൾക്ക് നല്ലതല്ല.
കൊഴുപ്പുള്ള ആഹാരങ്ങൾ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം വർധിപ്പിക്കും. അതിനാൽ ഇവ ഒഴിവാക്കുക.
അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കുകയും ഹൈപ്പോ തൈറോയ്ഡിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കാപ്പി പോലെ കഫീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത് .