ഒരു ദിവസം മുന്നോട്ട് പോകാൻ ആവശ്യമായ ഇന്ധനമായാണ് പ്രാതൽ കണക്കാക്കപ്പെടുന്നത്. അതിനാൽ, രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
രാവിലെ തന്നെ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആസിഡ് റിഫ്ളക്സ് അല്ലെങ്കിൽ ദഹനക്കേടിന് കാരണമായേക്കും. ഇത് വയറിളക്കം പോലുള്ള ദഹന പ്രശനങ്ങളിലേക്ക് നയിക്കും.
ഓറഞ്ച്, നാരങ്ങാ പോലുള്ള സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കാരണം ഇതിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വയറിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കും.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നതും ആമാശയത്തിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കും. അതിനാൽ രാവിലെ തന്നെ കാപ്പി കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ തന്നെ കഴിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാൻ ഇടയാക്കും. അതിനാൽ വെറുംവയറ്റിൽ മധുരപലഹാരങ്ങൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
വെറും വയറ്റിൽ തൈര് കഴിച്ചാൽ, അത് ആമാശയത്തിലെ നല്ല ബാക്റ്റീരിയകളെ നശിപ്പിക്കുകയും, മലബന്ധത്തിന് കാരണമാവുകയും ചെയ്യും.