രാത്രി നന്നായി ഉറക്കം ലഭിച്ചില്ലെങ്കിൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകും. ചില ഭക്ഷണങ്ങൾ ഉറക്കത്തെ തടസപ്പെടുത്തുന്നു. അത്തരത്തിൽ ഉറക്കത്തെ ബാധിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.

ഉറക്കകുറവ് 

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫൈൻ ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.

കാപ്പി

അധികം എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങൾ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കുന്നത് ശരീരത്തിന്‍റെ താപനില കൂട്ടുകയും  ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

എരിവും പുളിയും

ജങ്ക് ഫുഡിൽ അടങ്ങിയിട്ടുള്ള ഉയർന്ന കൊഴുപ്പും മറ്റും ഉറക്കത്തെ തടസപ്പെടുത്താം. അതിനാൽ ജങ്ക് ഫുഡ് രാത്രി കഴിക്കുന്നത് ഒഴിവാക്കണം.

ജങ്ക് ഫുഡ്

ഐസ്‌ക്രീമിൽ ഉയര്‍ന്ന അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിട്ടുണ്ട്. ഇവ രാത്രി കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്താം.

ഐസ്‌ക്രീം

ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. അതിനാൽ രാത്രി ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുക.

ചോക്ലേറ്റ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ രാത്രി കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും, അതുവഴി ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

പ്രോട്ടീന്‍

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങളും രാത്രി ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

സിട്രിസ് പഴങ്ങൾ