ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രാതൽ. അന്നത്തെ ദിവസത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഇന്ധനമായാണ് പ്രഭാത ഭക്ഷണത്തെ കണക്കാക്കുന്നത്. അതിനാൽ, വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വെറും വയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ നല്ല ബാക്റ്റീരിയകളെ നശിപ്പിക്കുന്നു. ഇവ അസിഡിറ്റി, മലബന്ധം പോലുള്ള പ്രശനങ്ങൾക്ക് കാരണമായേക്കും.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉത്പാദനം വർധിപ്പിക്കും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വയറ്റിൽ ആസിഡ് ഉത്പാദനം വർധിപ്പിക്കുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കൂടാൻ ഇടയാക്കും.
വെറുംവയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.
ധാരാളം എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് വയറിളക്കം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കും.